എടക്കര: ചുങ്കത്തറ പൂക്കോട്ടുമണ്ണ പാലമൂട്ടില്‍ ജോര്‍ജ് (കൊച്ചു വര്‍ക്കി - 95) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കള്‍: ജോഷി ജോര്‍ജ് (റിട്ട. പ്രധാനാധ്യാപകന്, കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പോത്തുകല്‍), സോഫി വെറ്റിലപ്പാറ, റോയി ജോര്‍ജ് (മാനേജര്‍ എ.വി.ടി പുനലൂര്‍), യേശുദാസ് (ചുങ്കത്തറ ഗ്രാമപഞ്ചായത്ത് മുൻ അംഗം). മരുമക്കള്‍: മേരി (റിട്ട. അധ്യാപിക), കുര്യന് പഴുപറമ്പില്‍, റാണി പുന്നയ്ക്കാതടത്തില്, ജാന്‍സി കുന്നേല്‍ വീട്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് സെന്റ് മേരിസ് പള്ളി സെമിത്തേരിയില്‍.