ഐക്കരപ്പടി: ചെറാപ്പാടം ചാലാരി രവീന്ദ്രൻ (64) നിര്യാതനായി. സി.പി.എം ചെറുകാവ് ലോക്കൽ കമ്മിറ്റി അംഗം, കർഷക സംഘം ചെറുകാവ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സെക്രട്ടറി, രാമനാട്ടുകര സഹകരണ ബാങ്ക് മാനേജർ, കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ ജില്ല കമ്മിറ്റി അംഗം, ഫറോക്ക് ഏരിയ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പി. സുജാത (പെരിങ്ങാവ് ക്ഷീര സഹകരണ സംഘം ഡയറക്ടർ). മക്കൾ: സുമിഷ, സച്ചിൻ, അഞ്ജു. മരുമകൻ: നിധീഷ് (രാമനാട്ടുകര). സഹോദരങ്ങൾ: രാധ, ചന്ദ്രിക (കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം), ശശിധരൻ (തൃശൂർ).