മൊറയൂർ: മൊറയൂരിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഒഴുകൂർ അറഫ നഗർ സ്വദേശി ഒ.കെ. മുഹമ്മദിന്റെ മകൻ റാഷിദ് (23) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ റാഷിദ് സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: റസാഖ്, അഫ്സൽ, ഷംസു, ഫാസിൽ, ബുഷ്റ, റസിയ, ശറഫുന്നിസ, ഫസീല.