ഊർങ്ങാട്ടിരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു. ഊർങ്ങാട്ടിരി മൈത്ര സ്വദേശി കൊറളിയാടൻ ജബ്ബാറിന്റെ ഭാര്യ ഇത്തിമ്മ (59) ആണ് മരിച്ചത്. ശനിയാഴ്ച ഭർത്താവിനൊപ്പം ബൈക്കിൽ കൊണ്ടോട്ടിയിലെ മകളുടെ വീട്ടിൽ പോയി തിരിച്ചു വരുന്നതിനിടയിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്കിന് പിന്നിൽ കൊളത്തൂർ ജംഗ്ഷനിൽ വെച്ച് കാർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ് പരിക്കേറ്റ ഇരുവരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച വൈകുന്നേരത്തോടെ ഇത്തിമ്മ മരിച്ചത്. ഇവരുടെ ഭർത്താവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മക്കൾ: ജൈസൽ ,ജസീല ,ജംഷീദ്. മരുമക്കൾ: സഫീന,ഷിറോസ, ഉസ്മാൻ കോയ (കൊണ്ടോട്ടി). സഹോദരങ്ങൾ: ഫഹദ് അബ്ദുൽ ഖയ്യും, ആമിന, ആയിഷ, ഖദീജ.