വടക്കാഞ്ചേരി: നഗരസഭ കൗൺസിലർ കുഴഞ്ഞുവീണ് മരിച്ചു. മിണാലൂർ കുന്നത്ത് വീട്ടിൽ ശ്രീകുമാർ (61) ആണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 31 മിണാലൂർ സെന്റർ കൗൺസിലറാണ്. സി.പി.എം അത്താണി മുൻ ലോക്കൽ സെക്രട്ടറിയും കുറ്റിയങ്കാവ് പൂരം മിണാലൂർദേശം രക്ഷാധികാരിയുമാണ്. പിതാവ്: തിയ്യാടി അച്യുത മേനോൻ. മാതാവ്: കുന്നത്ത് മാലതിയമ്മ. ഭാര്യ: ഷൈലജ. മകൻ: ശ്രീജിത്ത് (പി.എസ്.സി ബാങ്ക്, അത്താണി). സംസ്കാരം നടത്തി.