തിരൂരങ്ങാടി: കാച്ചടിക്കലെ പരേതനായ കോറാണത് മുഹമ്മദിന്റെ മകൻ സൈതലവി (78) നിര്യാതനായി. ഭാര്യ: പരേതയായ അത്താണിക്കൽ പാത്തുമ്മു. മക്കൾ: കുഞ്ഞി മുഹമ്മദ് (തിരൂരങ്ങാടി സഹകരണ ബാങ്ക്), മൻസൂർ അലി (ജിദ്ദ), അബൂബക്കർ സിദ്ദീഖ്, മുഹമ്മദ് ബഷീർ, സൈഫുന്നിസ, നജ്മുന്നിസ. മരുമക്കൾ: റഫീഖ് പുള്ളിശ്ശേരി ഇരുമ്പുചോല, ജംഷീദ് കൂനാരി പൂക്കിപ്പറമ്പ്, സാബിറ, ഖദീജ, സഫീറ, സുഹൈല. സഹോദരങ്ങൾ: മൊയ്തീൻ, ആമിന, ആയിശുമ്മു.