ഗുരുവായൂര്‍: കളരി ആശാനും മര്‍മ ചികിത്സ വിദഗ്ധനുമായ കോട്ടപ്പടി പുന്നത്തൂര്‍ റോഡില്‍ ചിറയത്ത് ലോനപ്പന് ഗുരുക്കള്‍ (74) നിര്യാതനായി. 1978ല്‍ സ്ഥാപിച്ച ഗുരുവായൂര്‍ ഇന്ത്യന്‍ മാർഷൽ ആര്‍ട്സ് കളരിയുടെയും അഗാപ്പെ മര്‍മ ചികിത്സ കേന്ദ്രത്തിന്റെയും സ്ഥാപകനാണ്. കേരള കളരിപ്പയറ്റ് അസോസിയേഷന്, പാരമ്പര്യ കളരിമര്‍മ വൈദ്യ അസോസിയേഷന് എന്നിവയില്‍ അംഗമാണ്. ഡല്‍ഹിയിലെ ഇന്ദിരഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ്, ഇന്ത്യന്‍ ടൂറിസ്റ്റ് ഡെവലപ്മെൻറ് കോര്പറേഷന്, തൃശൂര്‍ ജില്ല കളരിപ്പയറ്റ് അസോസിയേഷന് തുടങ്ങിയ സംഘടനകളുടെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മലേഷ്യ, സിംഗപ്പൂര്‍, തായ്ലന്ഡ്, സൗദിഅറേബ്യ എന്നിവിടങ്ങളിലും കളരി അഭ്യസിപ്പിച്ചിട്ടുണ്ട്. യു.എ.ഇയിലും കളരി പ്രദര്‍ശനം നടത്തിയിട്ടുണ്ട്. ഭാര്യ: മേഴ്സി. മക്കള്‍: ജോര്‍ളി, ഷേര്‍ളി, നെര്ളി, കൃപ. മരുമക്കള്‍: ജെയ്സണ്‍, ജോസ്, ജോയ്സണ്‍, ജോബി. സംസ്കാരം ബുധനാഴ്ച വൈകീട്ട് 4.30ന് കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.