എരുമപ്പെട്ടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. തയ്യൂർ വട്ടപ്പറമ്പിൽ വീട്ടിൽ പരേതനായ രാമൻകുട്ടിയുടെ മകൻ സുനിലാണ് (50) മരിച്ചത്. കഴിഞ്ഞ മേയ് 29ന് പെരുമ്പിലാവിൽ നിന്ന് വരുന്നതിനിടെ വെള്ളറക്കാട് വെച്ച് സഞ്ചരിച്ചിരുന്ന ബൈക്ക് മറിഞ്ഞാണ് പരിക്കേറ്റത്. റോഡിന് കുറുകെ കടന്ന സ്ത്രീയെ രക്ഷപ്പെടുത്തുന്നതിനിടെയാണ് അപകടം. അബോധാവസ്ഥയിൽ മുളംകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്ന സുനിൽ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ഷീജ. മക്കൾ: ലാവണ്യ, അമർനാഥ്.