കാടാമ്പുഴ: വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് സ്കൂൾ ബസിലിടിച്ച് പതിനാറുകാരൻ മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു. ബൈക്ക് ഓടിച്ച മാറാക്കര പിലാത്തറ അഫ്സലിന്റെ മകൻ ആഷിഖാണ് (16) മരിച്ചത്. മാറാക്കര കല്ലാർമംഗലം മുണ്ടാവപുറം ഹനീഫയുടെ മകൻ മിദ്ലാജിനാണ് (16) പരിക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ വട്ടപ്പറമ്പ് എൻ.ഒ.സി പടിയിലാണ് അപകടം. ഇരുവരെയും ചങ്കുവെട്ടിയിലെ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആഷിക് മരണപ്പെട്ടു. മാറാക്കര വി.വി.എം.എച്ച്.എസ്.എസ് വിദ്യാർഥികളാണ് ഇരുവരും.റസിയയാണ് ആഷിഖിന്റെ മാതാവ്. ആഷിഖിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കാടാമ്പുഴ പൊലീസ് നടപടികൾ സ്വീകരിച്ചു.