വെള്ളമുണ്ട: യുവാവ് എലിപ്പനി ബാധിച്ച് മരിച്ചു. മക്കിയാട് പാലേരി കോളനിയിൽ ഗോപാലൻ (40) ആണ് മരിച്ചത്. പനിയും നടുവേദനയുമായി വെള്ളമുണ്ട പി.എച്ച്.സിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നോടെയാണ് മരിച്ചത്. തൊപ്പിയുടെയും പരേതയായ ചണ്ണയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: ചന്ദ്രൻ, വത്സല.