ആലത്തൂർ: പെരുങ്കുളം തെക്കേഗ്രാമം കൃഷ്ണാഞ്ജലിയിൽ സി. പ്രഭാകരൻ നായർ (81) നിര്യാതനായി. റിട്ട. രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: കുനിശ്ശേരി തെക്കെടത്ത് കോമളം അമ്മ. മക്കൾ: സുജാത (അധ്യാപിക, ഹോളി ഫാമിലി കോൺവെന്റ് ഹൈസ്കൂൾ, ആലത്തൂർ), സുരേഷ് (കെ.എസ്.ആർ.ടി.സി വടക്കഞ്ചേരി). മരുമക്കൾ: മുരളീധരൻ (മെഡിക്കൽ റെപ്രസന്ററ്റീവ്), ശ്യാമള (അധ്യാപിക ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ആലത്തൂർ). സഹോദരങ്ങൾ: സരോജിനി (കോയമ്പത്തൂർ), രാധകൃഷ്ണൻ (റിട്ട. പോസ്റ്റ് മാസ്റ്റർ), രാധ (റിട്ട. ഹെഡ്മിസ്ട്രസ്), പരേതരായ വിജയൻ, പത്മാവതി, കാർത്യായനി, സേതുമാധവൻ.