ചെത്തിപ്പുഴ: ഇടയാടിപ്പറമ്പില്‍ പരേതനായ തോമസിന്റെ (നെടുങ്കുന്നം) മകന് ജോണിച്ചന് (86) നിര്യാതനായി. ഭാര്യ: ചെത്തിപ്പുഴ മണക്കുന്നേല്‍ കുടുംബാംഗം കുഞ്ഞമ്മ. മക്കള്‍: പരേതനായ സിബി (എസ്.ബി കോളജ്), ലാലി, രാജു ജോണ്‍ (ഓഫിസര്‍ സര്‍വേയര്‍, സര്‍വേ ഓഫ് ഇന്ത്യ), റോയി ജോണ്‍ (ലോക്കോ പൈലറ്റ്, ഇന്ത്യന്‍ റെയില്‍വേ), ടെസി ജോണ്‍ (യു.എസ്.എ). മരുമക്കള്‍: ലീലാമ്മ പറത്തോട് പരിയാരംപറമ്പില് തോട്ടക്കാട്, ജെയിംസ് പുളിക്കല്‍ ശാന്തിപുരം, അഡ്വ.ദീപ തോട്ടകത്ത്, ഏറ്റുമാനൂര്‍, റീനാ പാലാത്ര, മലകുന്നം, ഷാജി കുഴിക്കാലായില്‍ (യു.എസ്.എ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.