ചെങ്ങന്നൂര്‍: കല്ലുവരമ്പ് കല്ലുമഠത്തില്‍ വീട്ടിൽ കെ.വി. തങ്കപ്പനാചാരി (94) നിര്യാതനായി. പുരാണ പാരായണത്തില്‍ ഭാഗവതശ്രീ ലഭിച്ചിട്ടുള്ള ഇദ്ദേഹം ശങ്കരനാരായണ സ്വാമി ക്ഷേത്രം പ്രസിഡന്റ് രക്ഷാധികാരി, സ്റ്റോണ്‍ മെറ്റല്‍ സഹകരണ സംഘം അംഗം, വണ്ടിമല ദേവസ്ഥാനത്തില്‍ മതപാഠശാല അധ്യാപകന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: വി.കെ. രാജമ്മാള്‍. മക്കള്‍: അനന്തനാചാരി, മുരുകേശന്, പുരുഷോത്തമന്, കനകമ്മാള്, ഗോപാലകൃഷ്ണന്. മരുമക്കള്‍: വത്സമ്മാള്, ലീലമ്മാള്‍, രാധമ്മാള്‍, ശിവദാസന്‍, സുമകുമാരി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.