പറവൂർ: ബാലസാഹിത്യകാരൻ വരാപ്പറമ്പിൽ പുത്തൻവേലിക്കര സുകുമാരൻ (87) നിര്യാതനായി. എളന്തിക്കര ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. 14 ബാലസാഹിത്യ കൃതികൾ, ആറ് കവിത സമാഹാരങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്. ഭാര്യ: എ. രത്നാഭായ് (റിട്ട. ആരോഗ്യ വകുപ്പ്). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.