എരുമപ്പെട്ടി: കാഞ്ഞിരക്കോട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഒറ്റപ്പാലം സ്വദേശി പുഴക്കൽ വീട്ടിൽ ഫിറോസാണ് (37) മരിച്ചത്. ഇയാളുടെ ഒപ്പം സഞ്ചരിച്ച കുമരനെല്ലൂർ ഒന്നാംകല്ല് പട്ടിശ്ശേരി വളപ്പിൽ യൂസുഫ് (46) മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.15ഓടെ കാഞ്ഞിരക്കോട് മുസ്ലിം പള്ളിക്ക് സമീപം പ്രധാന റോഡിലാണ് അപകടം. ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലെ സംരക്ഷണ കോൺക്രീറ്റ് കുറ്റിയിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഫിറോസ് മരിച്ചു. മരിച്ച ഫിറോസിന്റെ ഭാര്യ: ഷറിന. മക്കൾ: ഇഫറ ഫാത്തിമ, ഫർഹാൻ.