പഴഞ്ഞി: സഹോദര ഭാര്യ മരിച്ചതിന്റെ പിറ്റേന്നാൾ വയോധിക മരിച്ചു. ജെറുസലേം പഴുന്നാൻ വീട്ടിൽ താവുകുട്ടിയുടെ മകൾ എസ്തേർ (91) ആണ് മരിച്ചത്. അവിവാഹിതയാണ്. എസ്തേറിന്റെ സഹോദരൻ ജോർജിന്റെ ഭാര്യ അമ്മിണി ചൊവ്വാഴ്ച മരിച്ചിരുന്നു. അന്നേ ദിവസം സംസ്കാരവും കഴിഞ്ഞു. ഇരുവരും ഒരേ വീട്ടിലാണ് കഴിഞ്ഞിരുന്നത്. എസ്തേറിന്റെ സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മലബാർ സ്വതന്ത്ര സുറിയാനി സഭ പഴഞ്ഞി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.