വടക്കാഞ്ചേരി: പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി വയോധിക മരിച്ചു. വടക്കാഞ്ചേരി മംഗലം പാലയൂർ വീട്ടിൽ പരേതനായ ജോസിന്റെ ഭാര്യ ത്രേസ്യാമ്മ (66) ആണ് മരിച്ചത്. വടക്കാഞ്ചേരി ആയുർവേദ ആശുപത്രിയിൽനിന്ന് ഡോക്ടറെ കണ്ട് മടങ്ങവേ പഴയ റെയിൽവേ ഗേറ്റിനു സമീപം ബുധനാഴ്ച രാവിലെയാണ് സംഭവം. ആക്ട്സ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ജോഷി, ഷീജ. മരുമക്കൾ: ബിനി, റീൻസ് (പ്യാരി സ്റ്റോഴ്സ്, വടക്കാഞ്ചേരി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വടക്കാഞ്ചേരി സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.