ഊർങ്ങാട്ടിരി: കുരിക്കലംപാട് പരേതനായ ചേലാട്ട് വേലായുധൻ നായരുടെ ഭാര്യയും വെസ്റ്റ് ചാത്തല്ലൂർ സി.വി.എൻ.എം.എ.എം എൽ.പി സ്കൂൾ മാനേജറുമായ വാക്യത്തൊടി പത്മാവതി അമ്മ (86) നിര്യാതയായി. മക്കൾ: നളിനി (ഇരുമ്പുഴി), ഡോ. സി.വി. സത്യനാഥൻ മഞ്ചേരി (റിട്ട. ചീഫ് മെഡിക്കൽ ഓഫിസർ), മനോജ് കുമാർ വണ്ടൂർ (അധ്യാപകൻ, സി.വി.എൻ.എം.എ.എം എൽ.പി സ്കൂൾ വെസ്റ്റ് ചാത്തല്ലൂർ), പരേതരായ സോമരാജൻ, രാജലക്ഷ്മി. മരുമക്കൾ: പി. നളിനി(റിട്ട. അധ്യാപിക, അങ്ങാടിപ്പുറം), ടി. ഗംഗാധരൻ (റിട്ട. ആർമി ഇരുമ്പുഴി), പി.എം. മീന (റിട്ട. അധ്യാപിക ജി.എൽ.പി.എസ് മഞ്ചേരി ടൗൺ), എം. വാസുദേവൻ കുരിക്കലംപാട് (റിട്ട. അസി.മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), ഇ. ബീന (അധ്യാപിക എ.എം എൽ.പി സ്കൂൾ, വീതനശ്ശേരി).