രാമപുരം: തെക്കേപ്പുറം വടക്കാങ്ങര വാക്ക്യാപറമ്പിൽ അബ്ദുറഹ്മാന്റെ മകൻ അഹമ്മദ് (55) നിര്യാതനായി. ദീർഘകാലം മക്കയിൽ ഡ്രൈവറായിരുന്നു. മാതാവ്: പരേതയായ ആയിശ തയ്യിൽ (രാമപുരം). ഭാര്യ: ഫാത്തിമ പാലാംതൊടി (മക്കരപ്പറമ്പ്). മക്കൾ: റഷീദ്, ഹസീന, ആഷിഖ്, ആഷിഫ് (ദുബൈ). മരുമക്കൾ: മേലേ കളത്തിൽ സമീർ (മേലേ കാളാവ്), മൈമൂന (കടുങ്ങപുരം), ഷമീമ ഷഹനാസ് (കിളിനക്കോട്). സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ് (വടക്കാങ്ങര), ഉമ്മത്തൂർ റുഖിയ (കാളാവ്).