നാദാപുരം: പുറമേരി പറപ്പട്ടോളി പി.ആർ കുഞ്ഞികൃഷ്ണൻ അടിയോടി (86) നിര്യാതനായി. ദീർഘകാലം പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകനായിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ഉഷ (അധ്യാപിക കെ.ആർ എച്ച്എസ്എസ് പുറമേരി), രമ (അധ്യാപിക ബി.ടി.എം.എച്ച് .എസ്. എസ് തുറയൂർ), ഡോ: സുമ (അസോ: പ്രഫസർ, ഗവ. വിക്ടോറിയ കോളജ് പാലക്കാട്). മരുമക്കൾ: ഒ.ജി. ദേവാനന്ദൻ (റിട്ട: അസി. സെക്രട്ടറി അഗ്രിക്കൾച്ചറൽ ഡെവലപ്മെന്റ് ബാങ്ക് കക്കട്ടിൽ), ഷാജീവ് കുറുപ്പ് (വിമുക്ത ഭടൻ), പി.കെ. രാധാകൃഷ്ണൻ (അഡ്മിനിസ്ട്രേറ്റീവ് അസി. എൻ.എസ്.എസ് എൻജിനീയറിങ് കോളജ് പാലക്കാട്). സഹോദരങ്ങൾ: ജാനകിയമ്മ, ലീല അമ്മ.