എരഞ്ഞിപ്പാലം: സി.പി.എം സരോവരം റോഡ് മുൻ ബ്രാഞ്ച് സെക്രട്ടറിയും ബ്രാഞ്ച് അംഗവുമായ വാഴതിരുത്തി ചിറ്റേടത്ത് കാട്ടുപറമ്പത്ത് സി.കെ വീരേന്ദ്രൻ (55) നിര്യാതനായി. ഭാര്യ: ഗീത. മാതാവ്: കമലമ്മ. പിതാവ്: പരേതനായ പിലാശ്ശേരി രാഘവൻ നായർ. സഹോദരങ്ങൾ: രാജേന്ദ്രൻ, ജിജേന്ദ്രൻ, ആശാലത, ഗീതാലത, ലത, ശ്രീലത. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടുകൊടുത്തു.