പത്തനംതിട്ട: കുലശേഖരപതി താന്നിമൂട്ടില്‍ എ.എം. ഷാജി (52) നിര്യാതനായി. പത്തനംതിട്ട സെൻട്രൽ ജങ്ഷനിലെ പഴക്കട ഉടമയാണ്. കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ബിനു. മക്കള്‍: ആസിഫ് ഷാജി, നൈസാന ഫാത്തിമ. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് പത്തനംതിട്ട ടൗണ്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.