അടൂർ: ഏനാദിമംഗലം കിൻഫ്ര പാർക്കിന് സമീപം ദുരൂഹസാഹചര്യത്തിൽ മരിച്ചത് ബിഹാർ ചമ്പാരൻ സ്വദേശി ഉമേഷാണെന്ന് (27) തിരിച്ചറിഞ്ഞു. ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരെ തമിഴ്നാട്ടിലെ സേലം വില്ലുപുരത്തുനിന്ന് ബുധനാഴ്ച പുലർച്ച പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഏനാത്തേക്ക് കൊണ്ടുവരുന്നു.കിൻഫ്രയിലെ മഞ്ഞൾപൊടി ഫാക്ടറി തൊഴിലാളികളാണ് ഇവർ. സുഹൃത്തുക്കളെ കൂടുതൽ ചോദ്യം ചെയ്തെങ്കിൽ മാത്രമേ വിവരങ്ങൾ അറിയാൻ കഴിയൂവെന്ന് അടൂർ ഡിവൈ.എസ്.പി ബിനു പറഞ്ഞു.