കൊല്ലങ്കോട്: ഇരുചക്ര വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. വടവന്നൂർ പൊക്കുന്നി ഇറവക്കോട്ടിൽ രാമകൃഷ്ണൻ (80) ആണ് മരിച്ചത്. ജൂൺ ഒന്നിന് വൈകുന്നേരം വടവന്നൂർ ഭാമ റൈസ് മില്ലിന് സമീപമായിരുന്നു അപകടം. തലക്ക് പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മക്കൾ: ഷൈലജ (മഹിള പ്രധാൻ ഏജന്റ് പുതുനഗരം ), രജനി, രതീഷ്. മരുമക്കൾ: ശ്രീധരൻ, സുരേഷ്.