പയ്യോളി: തച്ചൻകുന്നിലെ നാറാണത്ത് കുഞ്ഞികൃഷ്ണൻ നായർ (75- റിട്ട. സതേൺ റെയിൽവേ) നിര്യാതനായി. പയ്യോളി ബ്ലോക്ക് കോൺഗ്രസ് എക്സി. മെംബർ, കിഴൂർ മഹാശിവക്ഷേത്ര പരിപാലനസമിതി വൈസ് പ്രസിഡന്റ്, താര റസിഡൻസ് വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പത്മാവതിയമ്മ. മക്കൾ: പ്രജില, പ്രവിത. മരുമക്കൾ: ശ്രീനിവാസൻ (അരിക്കുളം, എ.എസ്.ഐ കൊയിലാണ്ടി), ബിനീഷ് (മുചുകുന്ന് - റിട്ട.ആർമി). സഹോദരങ്ങൾ: കുഞ്ഞിഅമ്മാളു അമ്മ, ഗോപാലൻ നായർ, പരേതരായ ലക്ഷ്മിക്കുട്ടിയമ്മ, പത്മിനിയമ്മ.