കോട്ടയം: പ്രമുഖ ക്ഷേത്ര വാദ്യകലാകാരൻ അമയന്നൂർ കളിത്തട്ടേൽ ദാമോദരക്കുറുപ്പ് (94) നിര്യാതനായി. കളമെഴുത്ത്, സോപാന സംഗീതം, പരിഷവാദ്യം, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവയിൽ നിപുണനായിരുന്നു. വാദിത്രരത്നം, മേളകലാചാര്യ അവാർഡ് നേടിയിട്ടുണ്ട്. ഭാര്യ: പരേതയായ കമലാക്ഷിയമ്മ. മക്കൾ: ലളിത, ശാന്ത, ശോഭ, ഹരി, ശ്യാമള. മരുമക്കൾ: ഗോവിന്ദ് നാരായണ മാരാർ, ഹരികുമാർ, പുഷ്പ, പദ്മകുമാർ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.