ഗാന്ധിനഗർ: മരം വെട്ടുന്നതിനിടെ താഴെ വീണ് മരംവെട്ട് തൊഴിലാളി ആർപ്പൂക്കര ചൂരക്കാവ് ഭാഗത്ത് വാടകക്ക് താമസിക്കുന്ന കട്ടപ്പന ഉപ്പുതറ സ്വദേശി രാജു (62) മരിച്ചു. വെള്ളിയാഴ്ച രാവിലെ മുടിയൂർക്കര ഭാഗത്ത് മരം വെട്ടുമ്പോൾ വൃക്ഷശിഖരത്തിൽ ഉടക്കി പിടി വിട്ട് വീഴുകയായിരുന്നു.
ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 25 വർഷമായി ചൂരക്കാവിൽ വാടകക്ക് താമസിക്കുകയാണ്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് മൂന്നിന് സംസ്കരിക്കും. ഭാര്യ: സാലി. മക്കൾ: ബിനു, നീതു, ഗീതു. മരുമക്കൾ: ടിബിൻ, ബിപിൻ.