വടക്കാഞ്ചേരി: തെക്കുംകര നെല്ലിവിള വീട്ടിൽ ജയന്റെ മകൻ അജിയെ (30) ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി ഒമ്പതോടെ എങ്കക്കാട് റെയിൽവേ ഗേറ്റിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: ഓമന. സി.എസ്.ബി ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. വടക്കാഞ്ചേരി പൊലീസ് മേൽനടപടി സ്വീകരിച്ച് ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി.