കോലഴി: മലപ്പുറത്ത് അനിൽ വാസുദേവിന്റെ (തിരൂർ ഗീത ടാക്കീസ്) ഭാര്യയും വെള്ളാനിക്കര സി.എച്ച്.സിയിലെ സിവിൽ സർജനുമായ വിയ്യൂർ മണലാറുകാവ് ക്ഷേത്രത്തിനുസമീപം താമസിക്കുന്ന ഡോ. എ.എസ്. ലത (53) നിര്യാതയായി. ഗുരുവായൂർ ദേവസ്വം ആശൂപത്രി, വിയ്യൂർ പവർഹൗസ് പി.എച്ച്.സി, മുണ്ടൂർ പി.എച്ച്.സി, വെള്ളാനിക്കര സി.എച്ച്.സി സൂപ്രണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മകൻ: ആരോമൽ (പി.എസ്.എം ഡെന്റൽ കോളജ് അക്കിക്കാവ്). സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.