അതിരപ്പിള്ളി: വാൽപ്പാറയിൽ തലശ്ശേരി സ്വദേശിയായ വിനോദസഞ്ചാരി പുഴയിൽ മുങ്ങി മരിച്ചു. മുഹമ്മദ് മൻസൂറാണ് (38) മരിച്ചത്. വാൽപ്പാറ നല്ലകാത്ത് എസ്റ്റേറ്റിൽ രാവിലെ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു. വാൽപ്പാറ അഗ്നിരക്ഷ സേന എത്തി തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. ഗൾഫിൽ ജോലിയുള്ള മുഹമ്മദ് മൻസൂർ അവധിക്ക് വന്നപ്പോൾ കുടുംബത്തോടൊപ്പം വാൽപ്പാറ സന്ദർശിക്കാൻ എത്തിയതായിരുന്നു.