ഗുരുവായൂര്‍: കെ.എസ്.ആർ.ടി.സി കണ്ടക്ടർ ഡിപ്പോക്ക് മുന്നിൽ കുഴഞ്ഞുവീണ് മരിച്ചു. കൊടകര സ്വദേശി കുറുമ്പൂർ ബാലനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 1.15ഓടെയാണ് സംഭവം. 3.30ന് കോയമ്പത്തൂരിലേക്ക് പോകേണ്ട ബസിന്റെ കണ്ടക്ടറായ ഇയാൾ ഡിപ്പോക്ക് മുന്നിലെ റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു. അങ്ങോട്ട് കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം കൂടിയതിനാൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. 2.30ഓടെ മരണം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. വാസന്തിയാണ് ബാലന്റെ ഭാര്യ. മക്കള്‍: നീതു, അരുണ്‍. മരുമകന്: റിനോഷ്.