ഓച്ചിറ: കെ.ആർ. ഗൗരിയമ്മയുടെ ഗൺമാനായിരുന്ന വവ്വാക്കാവ് കുറുങ്ങപ്പള്ളി കൈതവന തറയിൽ ആർ. കൃഷ്ണൻകുട്ടി നായർ (84, റിട്ട. എസ്.ഐ) നിര്യാതനായി. 1967 മുതൽ 93 വരെ ഗൗരിയമ്മയുടെ ഗൺമാനായും സർവിസിൽനിന്ന് റിട്ടയർ ചെയ്ത ശേഷം ക്ലർക്കായും സേവനമനുഷ്ഠിച്ചു. 1971ൽ എ.കെ. ഗോപാലെൻറ ഗൺമാനായും പ്രവർത്തിച്ചു. ഭാര്യ: വിജയമ്മ (റിട്ട. അധ്യാപിക, എസ്.ആർ.വി.യു.പി.എസ് ചങ്ങൻകുളങ്ങര). മക്കൾ: ബിന്ദു, അനിൽ, ബീന. മരുമക്കൾ: രഘുനാഥ്, താര. സഞ്ചയനം 19ന് രാവിലെ എട്ടിന്.