ചേര്‍ത്തല: പാലക്കാട് മീനാക്ഷിപുരത്ത് നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന മുട്ടത്തിപ്പറമ്പ് കരിക്കാട് കമലഭവനില്‍ പി.കെ. ശാന്തപ്പന് (67) മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. പാലക്കാട്ട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ശാന്തപ്പന് സ്കൂട്ടറില്‍ പോകുമ്പോള്‍ എതിരെ വന്ന ബൈക്ക് ഇടിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പില്‍. ഭാര്യ: മഹിളാമണി. മകള്‍: തുഷാര. മരുമകന്: സജി.