മാരാരിക്കുളം: അമ്മയുടെ മരണശേഷം തനിച്ചായിരുന്ന യുവതി വീട്ടിൽ മരിച്ചനിലയിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡ് പൂങ്കാവ് പുതുപ്പറമ്പിൽ ക്രിസ്റ്റി വർഗീസാണ് (37) മരിച്ചത്. ശനിയാഴ്ച രാവിലെ അടുക്കളയിലാണ് മൃതദേഹം കണ്ടത്. തലക്ക് പിന്നിൽ മുറിവുകളുണ്ട്. മൃതദേഹത്തിനുസമീപം രക്തം തളം കെട്ടിയിരുന്നു. കാൽവഴുതി തലയടിച്ചുവീണ് മരിച്ചതാകാമെന്ന് നോർത്ത് പൊലീസ് പറഞ്ഞു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.