മൂവാറ്റുപുഴ: പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു. മൂവാറ്റുപുഴ ഉറവക്കുഴിയിൽ വാടകക്ക് താമസിക്കുന്ന കടവൂർ സ്വദേശി എടാട്ട് മനോജിന്റെയും ലതയുടെയും മകൾ ഐശ്വര്യയാണ് (17) മരിച്ചത്. കഴിഞ്ഞ നാലിന് ഐശ്വര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ശനിയാഴ്ചയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.