തൃക്കരുവ: അഷ്ടമുടി പടിപ്പുര കേബിൾ ടി.വി ഉടമ പ്രാക്കുളം മൂന്നാം കിഴക്കതിൽ വീട്ടിൽ (പ്രണവം) ചന്ദ്രൻ പിള്ള (70) നിര്യാതനായി. അഷ്ടമുടി വടക്കേക്കര കിഴക്കടത്ത് കുടുംബാംഗമാണ്. കൊല്ലം സി.ടി.വി ഡറക്ടർ, സി.ഒ.എ ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ശ്രീകുമാരിയമ്മ. മക്കൾ: വിഷ്ണു സി. പിള്ള (നഴ്സ്, യു.കെ), വിശ്വൻ സി. പിള്ള (ഇന്ത്യൻ എയർഫോഴ്സ്). മരുമക്കൾ: ഡോ. അഞ്ജന കൃഷ്ണ (വെറ്ററിനറി സർജൻ), നവമി ചന്ദ്രൻ (ടെക്നോപാർക്ക്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.