വടക്കാഞ്ചേരി: ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കുമരനെല്ലൂർ ഒന്നാംകല്ല് പട്ടിശ്ശേരി വളപ്പിൽ പരേതനായ മൊയ്തുണ്ണിയുടെ മകൻ യൂസുഫാണ് (46) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി കാഞ്ഞിരക്കോട് എ.എച്ച് റീജൻസിക്ക് സമീപം ബൈക്ക് മറിഞ്ഞാണ് പരിക്കേറ്റത്. ഞായറാഴ്ച പുലർച്ചയാണ് മരിച്ചത്. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: ഐശുമ്മ.