പഴയന്നൂർ: എളനാട് കിഴക്കുമുറി പുത്തൻപുരക്കൽ ചന്ദ്രന്റെയും ജയശ്രീയുടെയും മകൾ ഫെമി ചന്ദ്രയാണ് (24) റഷ്യയിൽ മുങ്ങിമരിച്ചു. എം.ബി.ബി.എസ് പഠനം പൂർത്തിയായശേഷം കൂട്ടുകാരൊത്ത് ഉല്ലാസ യാത്ര പോയതിനിടെ വെള്ളത്തിൽ വീണ് അപകടമുണ്ടായി എന്നാണ് കഴിഞ്ഞ വ്യാഴാഴ്ച്ച ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. എന്നാൽ, കൃത്യമായ വിവരം ലഭ്യമല്ലെന്ന് ബന്ധുക്കൾ അറിയിച്ചു. അടുത്തമാസം കുടുംബം റഷ്യയിലേക്ക് പോയി മകളെയും കൂട്ടി മടങ്ങാനിരിക്കെയാണ് അപകടം. കഴിഞ്ഞ ജൂണിലാണ് ഫെമി വീട്ടിലെത്തി റഷ്യയിലേക്ക് മടങ്ങിയത്. സഹോദരൻ: വരുൺ.