ചേർപ്പ്: പെരുവനം തൊടുകുളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വല്ലച്ചിറ ഇളംകുന്ന് കാരേക്കാട് പറമ്പിൽ അജിതന്റെ ഭാര്യ സുധീനയാണ് (42) മരിച്ചത്. ശനിയാഴ്ച രാവിലെ പൂച്ചിന്നിപ്പാടത്തേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. വൈകുന്നേരം വരെ തിരിച്ചുവരാതെയായപ്പോൾ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച രാവിലെയാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അഗ്നിശമന സേനാംഗങ്ങൾ എത്തി മൃതദേഹം കരക്ക് കയറ്റി. ചേർപ്പ് പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: അർജുൻ, ആര്യ.