കൊരട്ടി: കോന്നൂർ മാണിക്കത്തുപറമ്പിൽ വർഗീസ് (72) മരത്തിൽനിന്ന് വീണ് മരിച്ചു. ഞായറാഴ്ച രാവിലെ വീട്ടുപറമ്പിലെ കടപ്ലാവിൽ ചക്കയിടാൻ കയറിയപ്പോഴാണ് അപകടം. ഭാര്യ: ആനി. മക്കൾ: റിക്സൻ (ആളൂർ പൊലീസ് സ്റ്റേഷൻ), റിജി (ഇംഗ്ലണ്ട്). മരുമകൻ: ജോയ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് കോനൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.