ചെറുതുരുത്തി: അവണൂർ മുല്ലക്കൽ വീട്ടിൽ പരേതനായ കുമാരന്റെ മകൻ ദയാനന്ദൻ (45) കുഴഞ്ഞുവീണ് മരിച്ചു. പൈങ്കുളം അയ്യപ്പൻ എഴുത്തശ്ശൻപടിക്ക് സമീപത്തെ ഭാര്യവീട്ടിൽ കുഴഞ്ഞുവീണ ഇയാളെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ചെറുതുരുത്തി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം കോവിഡ് പ്രോട്ടോകോൾ പ്രകാരം ഷൊർണൂർ പുണ്യതീരത്ത് സംസ്കരിച്ചു. ഭാര്യ: ദീപ (റെയിൽവേ ഉദ്യോഗസ്ഥ). മകൾ: അനാമിക. സഹോദരി: ഇന്ദു.