ആനക്കര: തൃത്താല സ്വദേശിനി അല്‍ ഐനില്‍ നിര്യാതനായി. ഔഖാഫിനുകീഴിലെ പള്ളിയിലെ ഇമാം പറക്കുളം നയ്യൂര്‍ മംഗലത്ത് വളപ്പിൽ അബ്ദുറഹ്മാന്റെ ഭാര്യ പാലക്കാട് കൊട്ടിലിൽ സുബൈദയാണ് (58) മരിച്ചത്. അസുഖബാധിതയായി അൽ ഐൻ ത്വവാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ഫർഹാന, ഫർസാന (യു.കെ), മുഹമ്മദ് ഇർഫാൻ (ഷാർജ), മുഹമ്മദ് ഇർഷാദ് (ഫുജൈറ). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, അബൂബക്കർ, ഉമർ, ഫാത്തിമ. മൃതദേഹം നാട്ടിലെത്തിച്ച് നയ്യൂര്‍ ജുമാമസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.