ഉരുളികുന്നം: ചെമ്പിളാവ് പാച്ചേരിൽ ടി.എസ്. ജയെൻറ (ബസ് കണ്ടക്ടർ) ഭാര്യ പ്രിയ (സിന്ധു-48) നിര്യാതയായി. പള്ളത്ത് പരേതനായ പി.ജി. ഭാസ്കരൻ നായരുടെയും ദേവകിയമ്മയുടെയും മകളാണ്. മക്കൾ: പ്രണവ് (പ്ലസ് ടു വിദ്യാർഥി, അസീസി എച്ച്.എസ്.എസ്, നീർപ്പാറ), വിനായക് (വിദ്യാർഥി, കടുത്തുരുത്തി പോളിടെക്നിക് കോളജ്). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ഉരുളികുന്നത്തെ വീട്ടുവളപ്പിൽ.