ആലപ്പുഴ: സ്വകാര്യപണമിടപാട് സ്ഥാപനം നടത്തിപ്പുകാരനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തുമ്പോളിയിൽ ‘നാരായൺ ബാങ്കേഴ്സ്’ ഉടമ കൊമ്മാടി വാർഡ് പ്രേംപ്രഭു നിവാസിൽ ഗോപിദാസിെൻറ മകൻ പ്രഭുദാസാണ് (44) മരിച്ചത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുമായി അകന്ന് ഇയാൾ ഒറ്റക്കാണ് താമസിച്ചിരുന്നത്.
തിങ്കളാഴ്ച രാവിലെ എട്ടിന് വീടിെൻറ കതക് തുറക്കാതിരുന്നതിനെ തുടർന്ന് അയൽവാസികൾ വിളിച്ചെങ്കിലും പ്രതികരിച്ചില്ല. തുടർന്ന് ബന്ധുക്കളെത്തി കതക് തുറന്ന് നോക്കിയപ്പോഴാണ് കട്ടിലിൽനിന്ന് താഴെവീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വണ്ടാനം മെഡിക്കൽകോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം സംസ്കരിച്ചു. മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് നോർത്ത് പൊലീസ് പറഞ്ഞു. ഭാര്യ: ദിവ്യ. മക്കൾ: പ്രാർഥന, പൗർണമി.