കൊല്ലം: കേരള മഹിള സംഘം സംസ്ഥാന സെക്രട്ടറിയും സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവുമായിരുന്ന രമണി ജോര്‍ജ് (84) ന്യൂസിലൻഡില്‍ നിര്യാതയായി. സി.പി.ഐ വയനാട് ജില്ല സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്ന വി. ജോര്‍ജിന്റെ ഭാര്യയാണ്. മകള്‍: മിനി മെഹന്ദ (ന്യൂസിലൻഡ്). മരുമകന്: ശങ്കര്‍ മെഹന്ദ. മഹിള സംഘം സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗവുമായിരുന്ന രമണി ജോര്‍ജിന്റെ നിര്യാണത്തില്‍ സി.പി.ഐ ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരന് അനുശോചിച്ചു. സംസ്കാരം വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാവിലെ 5.30ന് ന്യൂസിലൻഡില്‍ നടക്കും.