മുസ്ലിയാരങ്ങാടി: ചോലമുക്കിൽ ചോലമൂത്തേടത്ത് അഹമ്മദ് കുട്ടിയുടെ (ചെറിയാപ്പു) മകൻ നൗഫൽ (കുഞ്ഞിമാൻ -30) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ച നാലോടെയാണ് മരിച്ചത്. മാതാവ്: ആനത്താൻ ഫാത്തിമ കുട്ടി (താത്തി). ഭാര്യ: ഷാദിയ ഷെറിൻ ഉള്ളാടൻ (പള്ളിക്കൽ ബസാർ). മക്കൾ: അയാൻ അഹമ്മദ്, അമൻ അഹമ്മദ് (ഇരുവർക്കും എട്ടുമാസം). സഹോദരങ്ങൾ: ഖൈറുന്നിസ (പൂക്കോട്ടുംപാടം), സറീന (മൊറയൂർ), അഷ്റഫ്, ജാഫർ, ഹബീബ്, റഷീദ (പുളിക്കൽ), ഇർഷാദ്.