മാറഞ്ചേരി: പുറങ്ങ് പുക്കയിൽ ചെറോടത്ത് അബ്ദുല്ല (65) നിര്യാതനായി. ഭാര്യ: മറിയു. മക്കൾ: ജാസിം, ജസീറ, ജംഷിയ, ജാബിറ. മരുമക്കൾ: സലീമ, ഷഹീർ, അബ്ദുൽ റഷീദ്, നാസർ. പൊന്നാനി താലൂക്ക് മോട്ടോർ വെഹിക്കിൾ സൊസൈറ്റി പ്രസിഡന്റാണ്. ആദ്യകാല കെ.എം.സി.സി പ്രവർത്തകനും ദീർഘകാലം മാറഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയുമായിരുന്നു. മാറഞ്ചേരി സർവിസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു. സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂനിയൻ, കേരള പ്രവാസി ലീഗ്, കേരള കർഷകസംഘം നിയോജക മണ്ഡലം ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.