മക്കരപ്പറമ്പ്: മലപ്പുറം കുന്നുമ്മൽ സ്വദേശിയും മക്കരപറമ്പ് ചെട്ടിയാരങ്ങാടിയിൽ താമസക്കാരനുമായ തറയിൽ അബ്ദുൽ ഖാദർ (അബ്ദുപ്പ-59) നിര്യാതനായി. കാറ്ററിങ് നടത്തിപ്പുകാരനും മുൻ പ്രവാസിയുമാണ്. ഭാര്യ: സാജിത ജാക്കിരി (കുറുവ). മക്കൾ: ഷംന (മറ്റത്തൂർ മുനമ്പത്ത്), ഷാനവാസ്, ഹമാസ്. മരുമകൻ: സെയ്ത് മഠത്തിൽ. സഹോദരങ്ങൾ: ആസ്യക്കുട്ടി, ആയിശ, ഖദീജ, പരേതരായ സെയ്തലവി എന്ന കുഞ്ഞാപ്പ (എ.എസ്ഐ), കുഞ്ഞാൾ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് മക്കരപറമ്പ് ജുമാമസ്ജിദിൽ.