മാനന്തവാടി: ബാവലി ഗവ. യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ എടവക അമ്പലവയൽ പി.വി. സന്തോഷ് (58) നിര്യാതനായി. പോരൂർ, പൈങ്ങാട്ടിരി, മാനന്തവാടി, പാലിയാണ, നല്ലൂർനാട് ഗവ. സ്കൂളുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ല പ്രസിഡന്റ്, സെക്രട്ടറി കേന്ദ്ര നിർവാഹക സമിതി അംഗം, വിദ്യാഭ്യാസ ഉപസമിതി കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കുറച്ചു കാലമായി കോഴിക്കോട് വെങ്ങാലി ജെട്ടി റോഡിലാണ് താമസം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിന് വിട്ടുനൽകി. ഭാര്യ: യമുന (പ്രധാനാധ്യാപിക ജി.എൽ.പി.എസ് പുതുശ്ശേരി, വയനാട്). മക്കൾ: അർജുൻ (ഷിപ്), ഡോ. അഞ്ജന (ഇ.എം.എസ് ആശുപത്രി, പെരിന്തൽമണ്ണ). മരുമക്കൾ: ഡോ. അശ്വിൻ (ഇ.എം.എസ് ആശുപത്രി പെരിന്തൽമണ്ണ), അശ്വനി (ഐ.ഐ.ടി ഗുവാഹതി).