മേപ്പയൂർ: മഠത്തുംഭാഗത്തെ പ്രണവം വി. കെ. നാരായണൻ (70) നിര്യാതനായി. ഓൾ കേരള ഗവ: കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും മേപ്പയൂർ ശ്രീകണ്ഠമനശാലാ ക്ഷേത്ര പരിപാലന കമ്മിറ്റി വൈസ് പ്രസിഡന്റുമാണ്. ഭാര്യ: ശ്യാമള. മക്കൾ: പ്രജേഷ്, പ്രജിലേഷ് (ഇൻഫോസിസ്, ബംഗളൂരു), പ്രസൂൺ. മരുമകൾ: ഷജില (ചെങ്ങോട്ടുകാവ്). സഹോദരങ്ങൾ: ശങ്കരൻ (നടുവണ്ണൂർ), കുമാരൻ, ജാനു (തിരുവള്ളൂർ), വി.കെ. ബാലൻ (ഗവ. കോൺട്രാക്ടർ), ഗംഗാധരൻ.